J&K: Pakistani intruder shot dead along IB in Samba 
India

നുഴഞ്ഞുകയറ്റ ശ്രമം, ഇന്ത്യ - പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ വധിച്ചു

മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ഇന്ത്യ - പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുയറ്റശ്രമം. സാംബ മേഖലയിലെ രാംഗഡ് സെക്ടറിലെ മജ്രയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അന്താരാഷ്ട്ര അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷാസേന വധിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിര്‍ത്തി മറികടക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ശന ജാഗ്രത പുലര്‍ത്തുന്നതിനിടയില്‍ ഉണ്ടായ നുഴഞ്ഞുകയറ്റ ശ്രമം ഗൗരവകരമായാണ് സൈന്യം വിലയിരുത്തുന്നത്.

അതിനിടെ, കശ്മീരിലെ കിഷ്ത്വാറിലെ സിംഗ്‌പോറ പ്രദേശത്തും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സൈന്യവും ജമ്മു-കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞായിരുന്നു തെരച്ചില്‍. ഡ്രോണുകള്‍, സ്നിഫര്‍ നായ്ക്കള്‍, എന്നിവരടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.

Pakistani intruder was shot dead by the Border Security Force (BSF) troops along the International Border in Samba district of Jammu and Kashmir late Sunday night, officials said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

സിവിലിയന്‍ ബഹുമതി നിരസിച്ചവരില്‍ ഇഎംഎസ് മുതല്‍ ബുദ്ധദേബ് വരെ; വിഎസിനുള്ള പുരസ്‌കാരം സിപിഎമ്മിന് പുതിയ തലവേദന

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം, കനത്ത സുരക്ഷ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

SCROLL FOR NEXT