jantar mantar x
India

ഇതു ജന്തര്‍ മന്തറില്‍ വിശന്നിരിക്കുന്ന ആര്‍ക്കെങ്കിലും നല്‍കൂ; ഓണ്‍ലൈന്‍ ആപ്പുകളിലൂടെ നൂറു കണക്കിന് ഭക്ഷണ ഓര്‍ഡറുകള്‍

ഓര്‍ഡര്‍ ചെയ്ത ആളുടെ നമ്പറിലേയ്ക്ക് തിരികെ വിളിച്ച് ആര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് ചോദിച്ച ഡെലിവറി ഏജന്റിനോട് , അവിടെ വിശന്നു നില്‍ക്കുന്ന ആര്‍ക്കെങ്കിലും കൊടുക്കൂ എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള മറുപടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ 'പാറ്റകള്‍' ശക്തമായ പ്രതിഷേധമാണുയര്‍ത്തുന്നത്. അഭിജീത് ദീപ്‌കെ, ജന്തര്‍ മന്തര്‍,ന്യൂഡല്‍ഹി എന്ന വിലാസത്തിലാണ് ഭക്ഷണപ്പൊതികള്‍ ഇവിടേയ്ക്ക് എത്തുന്നതെന്നതാണ് കൗതുകകരം. മുമ്പ് നടന്ന ഒരു സമരങ്ങളിലും ഈ രീതിയില്‍ ഭക്ഷണം എത്തിയിട്ടുണ്ടാകില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ആര്‍ക്ക് കൊടുക്കുമെന്നറിയാതെ നില്‍ക്കുന്ന ഡെലിവറി ഏജന്റിനെ മുമ്പ് കണ്ടിട്ടില്ല.

ഓര്‍ഡര്‍ ചെയ്ത ആളുടെ നമ്പറിലേയ്ക്ക് തിരികെ വിളിച്ച് ആര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് ചോദിച്ച ഡെലിവറി ഏജന്റിനോട് , അവിടെ വിശന്നു നില്‍ക്കുന്ന ആര്‍ക്കെങ്കിലും കൊടുക്കൂ എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള മറുപടി. ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം ജന്തര്‍മന്തറിലേയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത്. ഇന്നലെ മുതല്‍ ഇത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സമരവേദിക്കടുത്ത് പ്രതിഷേധക്കാര്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി.

ആപ്പുകളില്‍ ജന്തര്‍ മന്തര്‍, പ്രൊട്ടസ്റ്റ് സൈറ്റ്, നിയര്‍ പൊലീസ് ബാരിക്കേഡ് എന്ന വിലാസം കൊടുത്താല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടേയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഒരാള്‍ പറഞ്ഞു. ബിരിയാണി, പീസ തുടങ്ങിയ വിഭവങ്ങളാണ് ഓര്‍ഡര്‍ ചെയ്ത് ഇവിടേയ്ക്ക് എത്തുന്നത്.

People across the country—and even abroad—have found a unique way to support student demonstrators gathered at Delhi’s Jantar Mantar. Supporters are using food delivery applications to send food packages directly to the protest grounds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

ഫൈനലിലെ അടിപിടിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ; അര്‍ജന്റീനയെ കാത്തിരിക്കുന്നതെന്ത്?

അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് വന്‍ നികുതി, പുതിയ പ്രഖ്യാപനവുമായി ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും

മദ്യപിച്ച് വഴക്കുണ്ടാക്കി, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ കത്തികൊണ്ട് കുത്തി; 22കാരനെതിരെ വധശ്രമത്തിന് കേസ്

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്