പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്നു 
India

എത്രത്തോളം ചെളി വാരി എറിയുന്നോ അത്രത്തോളം താമര വിരിയും; പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ കവിത

 പ്രതിപക്ഷം എത്രത്തോളം ചെളി വാരി എറിയുന്നുവോ അത്രത്തോളം കൂടുതല്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷം എത്രത്തോളം ചെളി വാരി എറിയുന്നുവോ അത്രത്തോളം കൂടുതല്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 

മണിക് വെര്‍മയുടെ കവിതയുടെ വരികള്‍ ചൊല്ലിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 'അവരുടെ പക്കല്‍ അഴുക്കാണ്, എന്റെ കയ്യിലുള്ളത് നിറങ്ങളും'- മോദി പറഞ്ഞു. 

ബിജെപി സര്‍ക്കാര്‍ രാജ്യത്ത് വികസനം കൊണ്ടുവന്നെന്നും എല്ലാവര്‍ക്കും വൈദ്യുതിയും പാചക വാതകവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ നോക്കാതെ ശോഭനമായ ഭാവി സൃഷ്ടിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ചിലരുടെ ഭാഷയും പെരുമാറ്റവും സഭയെ മാത്രമല്ല, രാജ്യത്തെയും നിരാശരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനി വിഷത്തില്‍ ന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോദിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ്-ടിഎംസി എംപിമാര്‍ നടത്തുളത്തിലിറങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം