നാണയങ്ങൾക്ക് സമീപം യാങ്കപ്പ/ ചിത്രം ട്വിറ്റർ സ്ക്രീൻഷോട്ട് 
India

വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്

ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി

സമകാലിക മലയാളം ഡെസ്ക്


ബം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഡിപ്പോസിറ്റ് തുകയായ 10,000 രൂപ ഒറ്റരൂപ നാണയമായി നൽകി യാദ്‌ഗിർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി യാങ്കപ്പ. മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും ശേഖരിച്ച പണമാണിതെന്ന് യാങ്കപ്പ പറഞ്ഞു. 10,000 രൂപവീതമാണ് ഡിപ്പോസിറ്റ് തുകയായി ഓരോ സ്ഥാനാർഥിയും നൽകേണ്ടത്.  രണ്ട് മണിക്കൂറെടുത്താണ് ഉദ്യോ​ഗസ്ഥർ യാങ്കപ്പ നൽകിയ നാണയങ്ങൾ എണ്ണിത്തീർത്തത്. 

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വര, കവി കനകദാസ, സ്വാമി വിവേകാനന്ദൻ, ഡോ. ബി ആർ അംബേദ്കർ, ഭരണഘടനയുടെ ആമുഖം തുടങ്ങിയ ചിത്രങ്ങൾ പതിപ്പിച്ച ബാനറും കഴുത്തിൽ തൂക്കിയാണ് യാങ്കപ്പ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. 

'ഒരു രൂപ മാത്രമല്ല, നിങ്ങളുടെ ഒരു വോട്ട് എനിക്ക് തരിക, ഞാൻ നിങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കാം' എന്ന് കന്നഡയിൽ ബാനറിന് താഴെ എഴുതിയിരുന്നു. മണ്ഡലത്തിലൂടെ കാൽനടയായി നടന്നാണ് നാണയങ്ങൾ ശേഖരിച്ചതെന്ന് യാങ്കപ്പ പറഞ്ഞു.

കല​ബുറ​ഗിയിൽ നിന്നുള്ള യാങ്കപ്പ ഗുൽബർഗ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആർട്‌സിൽ ബിരുദം നേടിയിട്ടുണ്ട്. 60,000 രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT