India

നടി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും ജയിലില്‍ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ലഹരിമരുന്ന് കേസില്‍ പ്രതികളായ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ പ്രതികളായ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ജി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിട്ടുണ്ട്. അറസ്റ്റ് തടയുന്നതിനായാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കഴിഞ്ഞദിവസം പ്രതികളുടെ വാദം കേട്ട ശേഷം ഇന്ന് വിധി പറയാന്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലുള്ള വിധിയിലാണ് എല്ലാ ജാമ്യാപേക്ഷയും തള്ളിയതായി പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, പബുകള്‍, ഡാന്‍സ് ബാറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതികള്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചു. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചു. സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരവധി ആളുകളെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍  പ്രലോഭിപ്പിച്ചു.പാര്‍്ട്ടികളില്‍ കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ ടാബ്‌ലെറ്റ്, എല്‍എസ്ഡി തുടങ്ങിയവ ഉപയോഗിച്ചതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT