വാർത്താസമ്മേളനത്തിൽ നാ​ഗേന്ദ്ര പൊട്ടിക്കരയുന്നു  
India

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

രാജിവെച്ച കാര്യം പ്രഖ്യാപിക്കുന്നതിനിടെ നാ​ഗേന്ദ്ര വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗളൂരു: കർണാടക പ്ലാനിങ് ആൻ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു. അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഡി കെ ശിവകുമാർ സർക്കാരിൽ നിന്നും രാജി പ്രഖ്യാപിച്ചത്. താൻ ദലിതനായതുകൊണ്ടാണ് ലക്ഷ്യമിടുന്നത് എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നാഗേന്ദ്ര പറഞ്ഞു. രാജിവെച്ച കാര്യം പ്രഖ്യാപിക്കുന്നതിനിടെ നാ​ഗേന്ദ്ര വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു.

വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് നാഗേന്ദ്ര രാജി സമർപ്പിച്ചത്. നാ​ഗേന്ദ്രയുടെ രാജിക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് നാ​ഗേന്ദ്ര രാജിവെക്കുന്നത്.

89 കോടി രൂപയുടെ കർണാടക മഹർഷി വാൽമീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയിൽ നാഗേന്ദ്രയ്ക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് ഓഫിസര്‍ പി ചന്ദ്രശേഖരന്റെ ആത്മഹത്യയെത്തുടര്‍ന്ന് 2024 മെയ് മാസത്തിലാണ് അഴിമതി പുറത്തുവന്നത്. ഈ വിഷയത്തിൽ നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ട്രൈബല്‍ വെല്‍ഫെയര്‍ മന്ത്രിയായിരുന്ന നാഗേന്ദ്ര, വിവാദത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജി വെച്ചിരുന്നു.

Karnataka minister Nagendra resigns amid Valmiki scam row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്‌ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍