Karnataka Police 
India

ബെല്ലാരിയില്‍ റസിഡന്റ് സ്‌കൂളില്‍ ആക്രമണം, വിദ്യാര്‍ഥിയുടെ അടിയേറ്റ് സഹപാഠി കൊല്ലപ്പെട്ടു

ശനിയാഴ്ച രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോയപ്പോഴാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ബല്ലാരിയിലെ റസിഡന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ സഹപാഠികള്‍ക്ക് നേരെ വിദ്യാര്‍ഥിയുടെ ആക്രണം. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഒരു വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോയപ്പോഴാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

ആക്രമണത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ബല്ലാരിയിലെ ഒരു ഗുരുകുല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ് സംഭവം.

രാത്രി ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ഉറങ്ങാന്‍ പോയ സമയത്ത് കുട്ടികളില്‍ ഒരാള്‍ വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. കിടക്കയുടെ ദണ്ഡാണ് മര്‍ദനത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്.

 A boy went on a rampage at a Karnataka school in Ballari, killing one and injuring six others.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു രൂപയ്ക്ക് ഷൂ!' ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

'സമ്മര്‍ദ്ദമോ, എന്തിന്; ആവേശം ഫുള്‍ ലോഡഡ്...' കമോണ്‍ ഇന്ത്യ!

വനിതാ ദിനത്തിന്റെ ചരിത്രമറിഞ്ഞ് ആഘോഷിക്കാം

കുവൈത്തില്‍ വീണ്ടും ആക്രമണം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തീപിടിത്തം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മയുടെ ആരോ​ഗ്യത്തിലും അൽപം കരുതൽ വേണം, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 വിത്തുകൾ

SCROLL FOR NEXT