അഞ്ജലി സിങ്/ട്വിറ്റര്‍ 
India

അഞ്ജലിയുടെ കുടുംബത്തിന് 10ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് കെജരിവാള്‍

അമ്മയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി ഇരുപതുകാരി മരിച്ച സംഭവത്തില്‍, യുവതിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേസ് നടത്താന്‍ മികച്ച അഭിഭാഷകനെ നിയമിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

മരിച്ച അഞ്ജലി സിങിന്റെ അമ്മയുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. അമ്മയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരിയുടെ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്തുവന്നു. യുവതി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം.

പുതുവര്‍ഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയിര്‍പെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര്‍ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്.

കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം. അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. നിര്‍ഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ രംഗത്തുവരികയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT