പ്രതീകാത്മക ചിത്രം 
India

മൂന്ന് മുതല്‍ 11 വരെ ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം; പരീക്ഷാ രീതി ചുവടെ

മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. 

പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാകാത്തെ കുട്ടികള്‍ക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കാണ്. ബാക്കി മാര്‍ക്ക് വിവരണാത്മക, വാചിക രീതിയിലുള്ള ചോദ്യങ്ങള്‍ക്കാണ്. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. 

ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 25 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ്  ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ. 

മൂന്ന്-അഞ്ച് ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കിയാല്‍ മതിയാകും. ആറ്-എട്ട് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം. എഴുത്തുപരീക്ഷയ്ക്ക് മുന്‍പാകും വാചിക പരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാര്‍ക്കില്‍ 20 ശതമാനം അസൈന്‍മെന്റുകള്‍ക്കുള്ളതാണ്. 

ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫ്ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsangathan.nic.in. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT