ദേവി അവാര്‍ഡ് ജേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, മുഖ്യാതിഥി സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം  എക്‌സ്പ്രസ്‌
India

'13 വനിതാ രത്‌നങ്ങള്‍; മികച്ച നേട്ടങ്ങള്‍ക്ക് ആദരവ്'; ദേവി പുരസ്‌കാരം 2024 സമ്മാനിച്ചു

കൊല്‍ക്കത്ത ഐടിനി റോയല്‍ ബംഗാളില്‍ നടന്ന ചടങ്ങില്‍ 13 വനിതാ രത്‌നങ്ങളെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വനിതകളെ ആദരിക്കുന്ന ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡുകള്‍-2024 സമ്മാനിച്ചു. കൊല്‍ക്കത്ത ഐടിനി റോയല്‍ ബംഗാളില്‍ നടന്ന ചടങ്ങില്‍ 13 വനിതാ രത്‌നങ്ങളെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുഖ്യാതിഥിയായ ചടങ്ങില്‍, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് സീനിയര്‍ ജേര്‍ണലിസ്റ്റ് കാവേരി ബാംസായി മോഡറേറ്ററായി. എല്ലാ യുദ്ധങ്ങളും ജയിക്കാന്‍ കഴിയില്ല. എന്നാല്‍ മനുഷ്യഹൃദയത്തോടെയും മൂല്യങ്ങളോടെയും നിങ്ങള്‍ക്ക് ഒരു ഏറ്റുമുട്ടലില്‍ നിന്നും ഒഴിഞ്ഞുമാറാനാകും. നിങ്ങള്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുമ്പോള്‍, നിങ്ങളുടെ എതിരാളിക്ക് നിങ്ങളോട് ബഹുമാനമുണ്ടാകും. അത് നേട്ടമാണ്. സ്മൃതി ഇറാനി പറഞ്ഞു.

അഭിനേതാക്കളായ ശുഭശ്രീ ഗാംഗുലി, പ്രീതി പാനിഗ്രാഹി, നടിയും പരിശീലകയുമായ ഡാമിനി ബെന്നി ബസു, ചലച്ചിത്രകാരി ശര്‍മ്മിഷ്ഠ മെയ്തി, ഗായിക ബര്‍ണാലി ചതോപാധ്യായ, ഫാഷന്‍ ഡിസൈനര്‍ പല്ലവി സിംഗി, നര്‍ത്തകി പ്രീതി പട്ടേല്‍, ചിത്രകാരി സന്‍ഹിത, വിഗ്രഹ ശില്‍പി മാലാ പോള്‍, പൈതൃക സംരക്ഷക മുകുള്‍ അഗര്‍വാള്‍, മൃഗസംരക്ഷണ പ്രവര്‍ത്തക ടിറ്റാസ് മുഖര്‍ജി, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീഷണര്‍ ഡോ പ്രീതി ഗണത്ര, മാനസികാരോഗ്യ അഭിഭാഷകന്‍ ഡോ മിനു ബുധിയ എന്നിവരെയാണ് ആദരിച്ചത്.

അവരവരുടെ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച സ്ത്രീരത്‌നങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ലാണ് ദേവി ആവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്. മുംബൈ, ഡല്‍ഹി, കൊച്ചി, ലഖ്‌നൗ, ബംഗലൂരു, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളെല്ലാം മുമ്പ് ദേവി പുരസ്‌കാര വേദികളായിട്ടുണ്ട്. 2019 ലാണ് കൊല്‍ക്കത്ത ആദ്യമായി ദേവി പുരസ്‌കാര വേദിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT