ചിത്രം: പിടിഐ 
India

അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍; മണിപ്പൂരില്‍ പ്രതിഷേധം; ചുരാചന്ദ്പൂരില്‍ സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം

എന്‍ഐഎയും സിബിഐയും പിടികൂടിയ ഏഴുപേരെയും വിട്ടയക്കണമെന്നാണ് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി വിഭാഗക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കുക്കി-സോ സമുദായമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്‍ഐഎയും സിബിഐയും പിടികൂടിയ ഏഴുപേരെയും വിട്ടയക്കണമെന്നാണ് ആവശ്യം. 

പ്രതിഷേധത്തിന്റെ ഭാഗമായി ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ അടച്ചിടലിന് കുക്കി സംഘടനകള്‍ ആഹ്വാനം ചെയ്തു. അടച്ചിടല്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് സമുദാ നേതാക്കള്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് കുക്കി സമുദായ നേതാക്കളുടെ തീരുമാനം. 

മെയ്തി സമുദായക്കാരുടെ പ്രദേശവുമായിട്ടുള്ള അതിര്‍ത്തി അടയ്ക്കും. സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും, കുടിവെള്ള വിതരണം, വൈദ്യുത, ആശുപത്രി സേവനങ്ങള്‍ തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ അനുവദിക്കുമെന്ന് സമരനേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

മെയ്തി വിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്. നാല് സ്ത്രീകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ചുരാചന്ദ്‌പൂരിൽ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ വിദ്യാർത്ഥികളുടെ കൊലയ്ക്ക് പിന്നിലുള്ളവരാണെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT