ഹേമമാലിനി  ഫയൽ
India

'അത്ര വലിയ സംഭവമൊന്നുമല്ല, വെറുതെ പെരുപ്പിച്ചു പറയുന്നു'; കുംഭമേള ദുരന്തത്തെ നിസ്സാരവത്കരിച്ച് ഹേമമാലിനി

അപകടത്തെപ്പറ്റി പര്‍വതീകരിച്ചു പറയുകയാണെന്നും ഹേമമാലിനി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി എംപി ഹേമമാലിനി. അവിടെ തിക്കും തിരക്കും ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അത് അത്ര വലിയ അപകടമൊന്നുമല്ല. അതേപ്പറ്റി പര്‍വതീകരിച്ചു പറയുകയാണെന്നും ഹേമമാലിനി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഹേമമാലിനി. കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയത്.

'ഞങ്ങള്‍ കുംഭമേളയ്ക്ക് പോയിരുന്നു... ഞങ്ങള്‍ നന്നായി സ്‌നാനം നടത്തി.... എല്ലാം നന്നായി നടന്നു. ഒരുപാട് ആളുകളാണ് വരുന്നത്, അതുകൊണ്ടുതന്നെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണ്, പക്ഷേ സര്‍ക്കാര്‍ പരമാവധി ഭംഗിയായി ചെയ്യുന്നു... തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി. വ്യാജ പ്രചാരണം നടത്തുകയാണ്. അപകടം നടന്നു, പക്ഷേ അത് അത്ര വലുതായിരുന്നില്ല. അത് പെരുപ്പിച്ചു കാണിക്കുകയാണ്.' ഹേമമാലിനി പറഞ്ഞു.

കുംഭമേള ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ജെസിബികളിലും ട്രാക്ടറുകളിലും നിറച്ചിരുന്നുവെന്നും, അവ എവിടേക്കാണ് കൊണ്ടുപോയതെന്ന് ആര്‍ക്കും അറിയില്ലെന്നും അഖിലേഷ് യാദവ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. 30 പേര്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും എത്രയോ അധികമാണ് മരണസംഖ്യ. ഇക്കാര്യം സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ വ്യക്തമാക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT