ഐടിബിപി സംഘടിപ്പിച്ച മഞ്ഞുമല കയറുന്ന മത്സരം 
India

മഴു കുത്തിനിര്‍ത്തി മുകളിലേക്ക്, മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഐടിബിപി; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ - വീഡിയോ 

ലഡാക്കില്‍ മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ലഡാക്കില്‍ മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. 100 കണക്കിന് ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ മല കയറുന്ന ദൃശ്യങ്ങള്‍ ഐടിബിപി പുറത്തുവിട്ടു. ലഡാക്ക് മൗണ്ടനീയറിംഗ് ഗൈഡ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. 

മഞ്ഞില്‍ മഴു കുത്തിനിര്‍ത്തി മുകളിലേക്ക് പിടിച്ചുകയറുന്നതാണ് ദൃശ്യങ്ങള്‍. 1962ലാണ് അര്‍ദ്ധ സൈനിക വിഭാഗമായ ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സ്ഥാപിച്ചത്. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT