Lalit Modi has posted a social media video from a party for Vijay Mallya’s birthday in London 
India

'ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍', പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷ വിഡിയോ

പങ്കാളിയായ പിങ്കി ലാല്‍വാനിയോടൊപ്പം വിജയം മല്യയെയും പുഞ്ചിരിച്ചു കൊണ്ട് വിഡിയോയില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ പരിഹാസവുമായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദി. വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഉടമ വിജയ് മല്യക്കൊപ്പമാണ് ലളിത് മോദിയുടെ പ്രതികരണം. വിജയ് മല്യയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ലണ്ടനില്‍ നടന്ന പാര്‍ട്ടിയില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലളിത് മോദി ഇന്ത്യയിലെ 'രണ്ട് വലിയ ഒളിച്ചോട്ടക്കാര്‍' എന്നും വിശേഷിപ്പിച്ചു.

'ഞങ്ങള്‍ രണ്ടുപേരും പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ഒളിച്ചോട്ടക്കാര്‍,' എന്നാണ് വിഡിയോയില്‍ ലളിത് മോദി പറയുന്നത്. 'നമുക്ക് ഇന്ത്യയിലെ ഇന്റര്‍നെറ്റ് വീണ്ടും തകര്‍ക്കാം. സുഹൃത്ത് വിജയ് മല്യയ്ക്ക് ജന്മദിനാശംസകള്‍'. 'മാധ്യമപ്രവര്‍ത്തകരെ നിങ്ങള്‍ക്കായി എന്നും എന്നും ലളിത് മോദി പറയുന്നു. പങ്കാളിയായ പിങ്കി ലാല്‍വാനിയോടൊപ്പം വിജയം മല്യയെയും പുഞ്ചിരിച്ചു കൊണ്ട് വിഡിയോയില്‍ കാണാം.

സാമ്പത്തിക തട്ടിപ്പില്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെയും ലളിത് മോദിയെയും തിരിച്ചെത്തിക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ഒരു പോസ്റ്റ്. 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം വാന്വാട്ട് പൗരത്വം നേടിയിരുന്നു. ഈ മാസം ആദ്യം ലളിത് മോദിയും ലണ്ടനില്‍ ആഡംബര ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. രണ്ട് വമ്പന്‍ പിടികിട്ടാപ്പുള്ളികള്‍ വിദേശത്ത് ആഡംബരം ജീവിതം ആസ്വദിക്കുകയാണെന്നും പരസ്യമായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയെ പരിഹസിക്കുകയാണെന്നുമാണ് പ്രധാന വിമര്‍ശനം. വായ്പാത്തട്ടിപ്പും പണംതിരിമറിയും നടത്തി വിദേശത്തേക്ക് മുങ്ങിയ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെയും സിബിഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെയും കഴിവുകേടിനുള്ള പരിഹാസമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Lalit Modi, the founder of the IPL, posted a social media video from Vijay Mallya’s 70th birthday celebration in London, referring to himself and Mallya as the “two biggest fugitives” of India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഭയല്ല മേയറെ തീരുമാനിച്ചത്; വിജയത്തിന്റെ ശോഭ കെടുത്തരുത്: മുഹമ്മദ് ഷിയാസ്

ദീപ്തി ആഗ്രഹിച്ചതില്‍ തെറ്റില്ല, പ്രയാസം സ്വാഭാവികം; പാര്‍ട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാല്‍

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

'ഭൂരിപക്ഷമാണ് മാനദണ്ഡമെങ്കില്‍ എല്ലാ കാര്യത്തിലും അത് വേണം'; വി ഡി സതീശന് എതിരെ ഒളിയമ്പുമായി മാത്യൂ കുഴല്‍നാടന്‍

സഹകരണ ബാങ്കുകളിൽ അസിസ്റ്റ​ന്റ് സെക്രട്ടറി, അസിസ്റ്റ​ന്റ് ജനറൽ മാനേജർ, കാഷ്യർ, ക്ലർക്ക് ഒഴിവുകൾ

SCROLL FOR NEXT