രുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍   എക്‌സ്
India

തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍, തിരച്ചില്‍

3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്തത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

രാജ്കുമാര്‍, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികള്‍, ഭാര്യാസഹോദരന്റെ മൂന്ന് കുട്ടികള്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. 300-ലധികം വീടുകളുള്ള വിഒസി നഗര്‍ പതിനൊന്നാം സ്ട്രീറ്റിലാണ് ഇവരുടെ വീട്. മണ്ണിടിച്ചിലില്‍ രാജ്കുമാറിന്റേതുള്‍പ്പെടെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടരും പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാത്രി‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വിഒസി നഗറിലെ 500 ഓളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാലുപേരും തിരുവണ്ണാമലൈയില്‍ മൂന്നുപേരും വെല്ലൂര്‍, ചെന്നൈ ജില്ലകളില്‍ ഒന്ന് വീതം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT