പ്രതീകാത്മക ചിത്രം 
India

ഒറ്റയ്ക്ക് കിടന്നുറങ്ങിയ കാഴ്ച ശേഷിയില്ലാത്ത സ്ത്രീയെ പുലി കടിച്ചുകൊന്നു

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കാഴ്ച പരിമിതിയുള്ള വയോധികയെ പുള്ളിപ്പുലി കടിച്ചു കൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജാവല്‍ ഗ്രാമത്തിലാണ് സംഭവം. 80കാരിയായ ശാന്താബെന്നാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി അവരുടെ കുടിലില്‍ കിടന്നുറങ്ങുന്നതിനിടെ പുലി കടിച്ചുകൊല്ലുകയായിരുന്നെന്ന് ഫോറസ്റ്റ് ഓഫീസര്‍ പ്രതാപ് ചാന്ദു പറഞ്ഞു. പ്രദേശവാസികളാണ് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുലിയെ പിടിക്കാന്‍ രണ്ട് കൂടുകള്‍ സ്ഥാപിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗിര്‍ വനത്തിന് സമീപമുള്ള പ്രദേശമാണ് ജാവല്‍. ഇവിടെ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

പുലി അക്രമിക്കുമ്പോള്‍ കുടിലില്‍ വയോധിക ഒറ്റയ്ക്കായിരുന്നു. ഇവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാടിനോടടുത്ത സ്ഥലമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരോട് അഭ്യര്‍ഥിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT