കെജരിവാള്‍/ഫയല്‍ ചിത്രം 
India

മദ്യനയക്കേസ്: കെജരിവാളിനെ ഇന്ന് ചോദ്യം ചെയ്യും; വന്‍ പ്രതിഷേധത്തിന് എഎപി; സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

കെജരിവാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എഎപി ആരോപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് കെജരിവാളിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എഎപി ആരോപിക്കുന്നത്.

ചോദ്യം ചെയ്യലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചിട്ടുണ്ട്. വലിയ പ്രതിഷേധം ഒരുക്കി കെജരിവാളിന് ഐക്യദാര്‍ഡ്യം അറിയിക്കാനാണ് പാര്‍ട്ടി തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസിന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ഡല്‍ഹി മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാര്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലേക്കു വരുന്ന കെജരിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതിനിടെ ഡല്‍ഹിയില്‍ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് സമ്മേളനം വിളിച്ചിട്ടുള്ളതെന്ന് എഎപി പറഞ്ഞു. സമ്മേളനം നിയമവിരുദ്ധമാണെന്ന് ബിജെപി പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT