ഡ്രൈവറിന്റെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പ് സ്ക്രീൻഷോട്ട്
India

മദ്യലഹരിയില്‍ മയങ്ങിപ്പോയി, ഡ്രൈവറുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പെരുമ്പാമ്പ്; ഒടുവില്‍- വിഡിയോ

പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോറി ഡ്രൈവര്‍. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ദേഹത്തുകൂടി പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് അറിഞ്ഞില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു.

ആന്ധ്രയിലെ അവുകു മണ്ഡലിലെ സിങ്കനപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് അമിതമായി മദ്യപിച്ച ഡ്രൈവര്‍ വീട്ടിലേക്ക് നടക്കാന്‍ കഴിയാതെ പ്ലാറ്റ്ഫോമില്‍ ഇരുന്നു. ചുറ്റുപാടും നടക്കുന്നത് അറിയാതെ മദ്യലഹരിയില്‍ മയങ്ങിപ്പോയ ഡ്രൈവറുടെ ദേഹത്തുകൂടി പെരുമ്പാമ്പ് ഇഴഞ്ഞുകയറുകയായിരുന്നു.

സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് വന്ന പാമ്പാണ് ഡ്രൈവറുടെ മേല്‍ കയറിയത്. പാമ്പിനെ കണ്ട നാട്ടുകാര്‍ ഓടിയെത്തി പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു. വടികളും മറ്റും ഉപയോഗിച്ച് പാമ്പിന്റെ ശ്രദ്ധ തിരിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT