ഫയല്‍ ചിത്രം 
India

തെലങ്കാനയിലും ലോക്ക്ഡൗണ്‍; അടച്ചുപൂട്ടി രാജ്യം, എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ 

തെലങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലില്‍. ചില സംസ്ഥാനങ്ങള്‍ ഭാഗിക അടച്ചുപൂട്ടലും കൂടുതല്‍ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

തെലങ്കാന മാത്രമായിരുന്നു രാജ്യത്ത് കര്‍ശനമായ കോവിഡ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താത്ത സംസ്ഥാനം. പത്തു ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ പത്തു വരെ മാത്രമേ അവശ്യ സര്‍വീസുകള്‍ അനുവദിക്കൂ.

കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര മധ്യ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, മിസോറാം, നഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളും നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു. 

തെക്കേ ഇന്ത്യയില്‍ ആന്ധ്രയില്‍ മാത്രമാണ് സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലാത്തത്. ഇവിടെ ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലും ഭാഗിക നിയന്ത്രണമാണുള്ളത്.

ഗുജറാത്ത്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണ്‍ ആണുള്ളത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ