സുപ്രധാന തീരുമാനവുമായി റെയില്‍വേ, Lower Berth rules @Ind
India

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരവുമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ ചെയര്‍ സൗകര്യം ഒരുക്കും. ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രേഖാമുലം പാര്‍ലമെന്റിനെ അറിയിച്ചത്. നേരത്തെ തന്നെ ലോവര്‍ ബെര്‍ത്ത് വയോധികര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബെര്‍ത്ത് നല്‍കും.

സ്ലീപ്പര്‍ ക്ലാസുകളില്‍ ഏഴുവരെ ബര്‍ത്തുകളും തേഡ് എസിയില്‍ അഞ്ചുവരെ ബര്‍ത്തുകളും സെക്കന്‍ഡ് എസിയില്‍ നാലു ബര്‍ത്തുകളും നിര്‍ബന്ധമായും നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു

Lower Berth rules for senior citizens and differently-abled passengers explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

വെടിക്കെട്ടു ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി, വാല്‍പ്പാറ അപകടത്തെ അവഗണിച്ചു: മഞ്ഞളാംകുഴി അലി

ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'എ പ്രെഗ്നന്റ് വിഡോ'യും നടി ട്വിങ്കിൾ ജോബിയും

ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

'കോഹ്‌ലിയെ കടത്തി വെട്ടാന്‍ ആരുണ്ട്'... ഇം​ഗ്ലണ്ട് താരത്തിന്റെ ചോദ്യം; 'ജോ റൂട്ട് ഉണ്ടെന്ന്' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഉത്തരം! ട്രോൾ മഴ

SCROLL FOR NEXT