വനിതാ പൊലീസുകാര്‍ ബുള്‍ഡോസര്‍ കൊണ്ട് വീട് ഇടിച്ചുനിരത്തുന്നു 
India

ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പൊലീസ്; വീഡിയോ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീടാണ് ഇടിച്ചുനിരത്തിയത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു നടപടി. പൊലീസുകാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

തലസ്ഥാന നഗരമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ മാറി ദമോ എന്ന സ്ഥലത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇവിടെ ബലാത്സംഗത്തിന് വിധേയയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഒളിവില്‍ കഴിയുന്ന നാലാം പ്രതി കൗശല്‍ കിഷോര്‍ ചൗബേയെ ഇതുവരെ കണ്ടെത്താനായില്ല.

ഇതോടെയാണ് പ്രതിക്കെതിരെ പൊലീസ് നടപടിയെടുത്തത്. കൗശല്‍ കിഷോറിന്റെ വീട് വനിതാ പൊലീസുദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കി. വീട് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസുകാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT