പ്രതീകാത്മക ചിത്രം 
India

പാമ്പിനെ കഴുത്തില്‍ച്ചുറ്റി ചന്തയിലൂടെ നടത്തം; തുടരെ മൂന്ന് തവണ കടിയേറ്റു; യുവാവ് മരിച്ചു

പാമ്പിനെ കഴുത്തില്‍ച്ചുറ്റി ചന്തയിലൂടെ നടത്തം; തുടരെ മൂന്ന് തവണ കടിയേറ്റു; യുവാവ് മരിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രദര്‍ശനത്തിനിടെ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് (28) എന്നയാളാണ് മരിച്ചത്. താനെ ജില്ലയിലെ സഞ്ജയ് നഗറില്‍ വച്ചാണ് പ്രദര്‍ശനത്തിനിടെ ഇയാള്‍ക്ക് കടിയേറ്റത്. 

പൊതുസ്ഥലത്ത് വച്ച് പാമ്പിനെ കഴുത്തില്‍ച്ചുറ്റി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് 28കാരനെ പാമ്പ് കടിച്ചത്. പാമ്പിനെ കഴുത്തില്‍ച്ചുറ്റി സമീപത്തുള്ള ചന്തയിലൂടെ നടന്ന് മുഹമ്മദ് ഷെയ്ഖ് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. അതിനിടെ പാമ്പ് ഇയാളെ മൂന്ന് തവണ കടിച്ചതായി പൊലീസ് വ്യക്തമാക്കി. 

സംഭവം നടക്കുമ്പോള്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. പിന്നീട് അസ്വസ്ഥത തോന്നിത്തുടങ്ങിയ യുവാവ് തന്നെയാണ് സുഹൃത്തുക്കളോട് വിവരം പറഞ്ഞത്. പിന്നാലെ മുഹമ്മദ് ഷെയ്ഖിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. 

സംഭവത്തില്‍ മുംബ്ര പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

SCROLL FOR NEXT