പ്രതീകാത്മക ചിത്രം 
India

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു ; ഒമ്പതു മുതലുള്ള ക്ലാസ്സുകള്‍ 23 ന് തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ

മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്എസ്എല്‍സി, എച്ച്എഎസ് സി പരീക്ഷകളുടെ സിലബസ് 25 ശതമാനം കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്രയില്‍ ഒമ്പത് മുതലുള്ള ക്ലാസ്സുകള്‍ ഈ മാസം 23 മുതല്‍ ആരംഭിക്കുന്നത് പരിഗണനയില്‍. ഇത്തരമൊരു നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് മുന്നില്‍ വെച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് അറിയിച്ചു. 

ഒമ്പത്, 10, 11 12 ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ് പരിഗണിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മെയ് മാസത്തില്‍ നടത്തുന്നതും പരിഗണിക്കുന്നതായി വര്‍ഷ ഗെയ്ക്ക്‌വാദ് സൂചിപ്പിച്ചു. 

മഹാരാഷ്ട്ര എസ്എസ് സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍  മെയ് മാസത്തിന് മുമ്പ് നടക്കാനിടയില്ല. 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് ഗുജറാത്ത്, ആന്ധ്ര ബോര്‍ഡുകളുടെ തീരുമാനം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. 

ക്ലാസ്സുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ എസ്എസ്എല്‍സി, എച്ച്എഎസ് സി പരീക്ഷകളുടെ സിലബസ് 25 ശതമാനം കുറച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ നടക്കുന്നുണ്ട്. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍, പ്രത്യോകിച്ചും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണെന്ന് മന്ത്രി അറിയിച്ചു. 

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം ഒമ്പതിന് തീരുമാനം എടുക്കും. ഇതിനായി സ്‌കൂള്‍ മേധാവിമാര്‍, രക്ഷിതാക്കള്‍ അടക്കമുള്ളവരുടെ യോഗം സര്‍ക്കാര്‍ വിളിച്ചു. നവംബര്‍ 16 ന് സ്‌കൂളുകളും കോളജുകളും തുറക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ഒമ്പതു മുതലുള്ള ക്ലാസ്സുകളാകും തുടങ്ങുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ