അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാല് മരണം 
India

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാല് മരണം

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജസ്ഥാനിലെ അജ്മീറിലെ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്.

അജ്മീറിലെ ഡിഗ്ഗി ബസാറിലെ ഹോട്ടല്‍ നാസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച അഗ്നിബാധ മിനിറ്റുകള്‍ക്കുള്ളില്‍ ഹോട്ടലിനെയാകെ വിഴുങ്ങി. ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ചാടി.

ശ്വാസംമുട്ടിയും പൊള്ളലേറ്റുമാണ് മരണം സംഭവിച്ചതെന്ന് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ സമരിയ പറഞ്ഞു. അഗ്നിബാധ ഉണ്ടാകുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും അജ്മീര്‍ കാണാന്‍ വന്നവര്‍ അടക്കം നിരവധി പേര്‍ ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും