ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്, പ്ലേ ബോയ് സര്‍വീസ് എന്നീ പേരുകളിലാണ് സംഘത്തിന്റെ തട്ടിപ്പ്.   പ്രതീകാത്മക ചിത്രം
India

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം; തട്ടിപ്പ് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്, പ്ലേ ബോയ് സര്‍വീസ് എന്നീ പേരുകളിലാണ് സംഘത്തിന്റെ തട്ടിപ്പ്. ഫോണ്‍ വഴി ആളുകളെ ഇത്തരം പരിപാടികളിലേയ്ക്ക് ക്ഷണിക്കുകയും പണം തട്ടിയെടുക്കുകയുമാണ് സംഘത്തിന്റെ രീതി.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്ന പുരുഷന്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം നല്‍കുന്ന തട്ടിപ്പ് സംഘത്തെ കണ്ടെത്തി പൊലീസ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രിന്‍സ് രാജ്, ഭോല കുമാര്‍, രാഹുല്‍ കുമാര്‍ എന്നീ മൂന്ന് പേര്‍ അറസ്റ്റിലായി.

ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്, പ്ലേ ബോയ് സര്‍വീസ് എന്നീ പേരുകളിലാണ് സംഘത്തിന്റെ തട്ടിപ്പ്. ഫോണ്‍ വഴി ആളുകളെ ഇത്തരം പരിപാടികളിലേയ്ക്ക് ക്ഷണിക്കുകയും പണം തട്ടിയെടുക്കുകയുമാണ് സംഘത്തിന്റെ രീതി. ഇന്ത്യയിലുടനീളം നിരവധി പേര്‍ ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഫോണ്‍ കോളിലൂടെയോ വാട്‌സ് ആപ്പിലൂടെയോ ആണ് തട്ടിപ്പ് സംഘം ആളുകളിലേയ്ക്ക് എത്തുന്നത്. കുട്ടികളുണ്ടാകാത്ത ദമ്പതികളെ ഗര്‍ഭം ധരിപ്പിക്കുക എന്നതാണ് ജോലി.

ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുമ്പോള്‍ 500 രൂപ മുതല്‍ 20,000 രൂപ വരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാവില്ല. അറസ്റ്റിലായവരില്‍ നിന്ന് ആറ് സ്മാര്‍ട്ട് ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'