ഫയല്‍ ചിത്രം 
India

കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടും. തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 154 ഇടത്താണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. ശേഷിക്കുന്ന 80 സീറ്റുകള്‍ സഖ്യകക്ഷികളായ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിക്കും ഇന്ദിയ ജനനായക കച്ചിക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

2019ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യത്തിന്റെ വോട്ടുവിഹിതം നാലുശതമാനമാണ്. നഗരങ്ങളില്‍ വോട്ടുവിഹിതം 10 ശതമാനമായി ഉയര്‍ന്നത് മുന്‍നിര പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു.  സംസ്ഥാനത്തെ അഴിമതിയാണ് മക്കള്‍ നീതി മയ്യം മുഖ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. വീട്ടമ്മമാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ജനവിധി തേടുന്നത്.

ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് മക്കള്‍ നീതി മയ്യം പുറത്തുവിട്ടത്. വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 70 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT