വനിതാ അംഗങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം 
India

തെരഞ്ഞെടുപ്പു ജയിച്ചത് പെണ്ണുങ്ങള്‍, സത്യപ്രതിജ്ഞയ്ക്ക് എത്തിയത് ഭര്‍ത്താവ്, പിതാവ്, സഹോദരന്‍; നടപടി, അന്വേഷണം

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു വരാന്‍ തയാറായില്ലെന്നും പകരം വീട്ടിലെ ആണുങ്ങളെ അയയ്ക്കുകയായിരുന്നെന്നുമാണ് സാഹു പ്രതികരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നിര്‍വഹിച്ചത് ഭര്‍ത്താവും അച്ഛനും മറ്റു ബന്ധുക്കളും. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സാഗര്‍, ദാമോ ജില്ലകളില്‍നിന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ചില സ്ത്രീകള്‍ക്കു വേണ്ടി ഭര്‍ത്താവും ചിലര്‍ക്കു വേണ്ടി പിതാവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ചിലയിടത്ത് പുരുഷന്മാരായ മറ്റു ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്തു. ഇതിന്റെ വിഡിയോകള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജയ്‌സിനഗര്‍ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്‌പെന്‍ഡ് ചെയ്ത്  സാഗര്‍ ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിറക്കി. വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്മാരെയും പിതാക്കളെയും സഹോദരന്മാരെയുമെല്ലാം സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചതിനാണ് നടപടി.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു വരാന്‍ തയാറായില്ലെന്നും പകരം വീട്ടിലെ ആണുങ്ങളെ അയയ്ക്കുകയായിരുന്നെന്നുമാണ് സാഹു പ്രതികരിച്ചത്. ദാമോ ജില്ലയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആശയങ്ങളുടെ പ്രവാഹം, കാലഹരണപ്പെടാത്ത സ്വപ്‌നങ്ങള്‍'; ആരായിരുന്നു ഡോ. എംപി പരമേശ്വരന്‍?

നാലാം ലോകവും എംപി പരമേശ്വരനും: വികസന സങ്കൽപ്പങ്ങളെയും മാർക്സിസ്റ്റ് സൈദ്ധാന്തികതയെയും തിരുത്തിയെഴുതിയ വിപ്ലവ കാഴ്ചപ്പാട്

ഇനി 'കേരളം'; സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി മാറ്റുന്ന ബിൽ ലോക്സഭ പാസ്സാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 532 lottery result

മഴക്കാലത്തെ സന്ധിവേദനയ്ക്ക് പരിഹാരം; മഞ്ഞൾ ചായ എങ്ങനെ തയ്യാറാക്കാം