മമത ബാനര്‍ജി 
India

മമത നന്ദിഗ്രാമില്‍, സുവേന്ദുമായി നേര്‍ക്കുനേര്‍ പോരാട്ടം; സ്ഥാനാര്‍ഥിപട്ടികയില്‍ 50 വനിതകള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് നടക്കുന്ന 291 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ആവര്‍ത്തിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് തന്നെ നന്ദിഗ്രാമില്‍ നിന്നാണ് താന്‍ ജനവിധി തേടുക എന്ന് മമത പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച മമത ബിജെപിക്കെതിരെയുള്ള പോരാട്ടം അന്ന് കടുപ്പിക്കുകയായിരുന്നു.

സ്ഥാനാര്‍ഥി പട്ടികയില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കാണ് നീക്കിവെച്ചത്. സ്ത്രീകള്‍ക്ക് സ്ഥാനാര്‍ഥിപട്ടികയില്‍ മികച്ച പരിഗണന നല്‍കുമെന്ന് മമത മുന്‍പ് പറഞ്ഞിരുന്നു. 42 സീറ്റുകളിലെ മുസ്ലീം സ്ഥാനാര്‍ഥികളെയും മമത പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ഭുവാനിപൂര്‍ മണ്ഡലത്തില്‍ ശോഭാന്ദേബ് ചട്ടോപാധ്യായയാണ് ജനവിധി തേടുക. 79 സീറ്റുകളില്‍ പട്ടികജാതി വിഭാഗത്തിലെ പ്രതിനിധികളാണ് മത്സരിക്കുക എന്നും മമത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം