പ്രതീകാത്മക ചിത്രം 
India

കടം തീര്‍ത്തിട്ട് ചായ കുടിച്ചാല്‍ മതി; 120 രൂപ നല്‍കിയില്ല; ഹോട്ടലുടമ 24കാരനെ അടിച്ചുകൊന്നു

 ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്


ബറേലി:  ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു. 120 രൂപയായിരുന്നു യുവാവ് ഹോട്ടല്‍ ഉടമയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ദോഗ്പുരി തണ്ട ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ; 24കാരനായ ഡാനിഷ് ചായക്കുടിക്കാനായി എത്തിയപ്പോള്‍ ഭക്ഷണം നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ല. ആദ്യം നേരത്തെ ഭക്ഷണം കഴിച്ചതിന്റെ 120 രൂപ നല്‍കിയാലെ ഭക്ഷണം നല്‍കൂ എന്നായി ഉടമ. ഇതേ തുടര്‍ന്ന് കടയില്‍ വച്ച് ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് കൈയില്‍ കിട്ടിയ വടികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട ഡാനിഷ്. ദിവസജോലിക്കാരനായ ഇയാള്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്. പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുച്ഛമായ തുക നല്‍കാനുണ്ടെന്ന് പറഞ്ഞ് ഹോട്ടലുടമ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല: സ്പീക്കര്‍ ഷംസീര്‍

എഎപിയുടെ കത്ത് തള്ളി, എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ച് രാജ്യസഭ ചെയര്‍മാന്‍; ബിജെപിയുടെ അംഗബലം113 ആയി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

'നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു'; മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ല, കത്തയച്ച് കെജരിവാള്‍

'ലോക'യും വീണു, ഇനി ഒന്നാമന്‍ 'വാഴ 2'; മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ്! തലകുനിയ്ക്കാന്‍ ഒരൊറ്റ നേട്ടം മാത്രം ബാക്കി...!

SCROLL FOR NEXT