പ്രതീകാത്മക ചിത്രം 
India

സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; മാംസം ഭക്ഷിച്ചു; 24 കാരന്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഹൈഡ്രോ ഫോബിയ രോഗിയെന്ന് സംശയിക്കുന്ന യുവാവ്  വൃദ്ധയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. 

മുംബൈ നിവാസിയായ സുരേന്ദ്ര താക്കൂര്‍ 'ഹൈഡ്രോഫോബിയ' ബാധിതനാണെന്ന് ബംഗാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പണ്ട് എപ്പോഴോ ഇയാളെ ഭ്രാന്തന്‍ നായ കടിച്ചിരിക്കാം. എന്നാല്‍ അന്ന് മതിയായ ചികിത്സ ലഭിച്ചിട്ടുണ്ടായിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സെന്‍ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാരദാന ഗ്രാമത്തിലെ 65 കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ തന്റെ കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് പ്രതി വയോധികയെ കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

പ്രതി മാനസികാസ്വസ്ഥ്യമുള്ളയാളെ പോലെ പെരുമാറുകയും ആക്രമണോത്സുകനായതുകൊണ്ടും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ഇയാളെ കെട്ടിയിടുകയായിരുന്നു. അതേസമയം, വയോധികയുടെ മകന്‍ ബീരന്‍ കാത്തോട്ട് പൊലീസില്‍ പരാതി നല്‍കി. പരാതിയുട അടിസ്ഥാനത്തില്‍ ഠാക്കൂറിനെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പയ്യോളിയില്‍ പതിനെട്ടുകാരന് ഷോക്കേറ്റു; ഗുരുതരം

വാക്‌സിനേഷനില്‍ ഒതുങ്ങുമോ സിക്ക‍ഡ ? അമേരിക്കയില്‍ പടര്‍ന്നുപിടിച്ച് കോവിഡ് വകഭേദം; ഇന്ത്യയില്‍ ഭീഷണിയുണ്ടോ ?

യുഎസ് കരസേനാ മേധാവിയെ പുറത്താക്കി; ഇറാന്‍ യുദ്ധത്തിനിടെ അപൂർവ നടപടിയുമായി ട്രംപ് ഭരണകൂടം

'ഞാനായിരുന്നെങ്കിൽ അവനെ തൂക്കിയെറിഞ്ഞേനെ'; സഞ്ജീവ് ​ഗോയങ്കയ്ക്കെതിരെ ലളിത് മോദി

SCROLL FOR NEXT