നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക സ്ഥാപിച്ച നിലയില്‍/ ഫയല്‍ 
India

നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക; ഒരാള്‍ അറസ്റ്റില്‍

പഞ്ചാബിലെത്തിയാണ് ഹിമാചല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഹിമാചല്‍ പ്രദേശ് നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ഹര്‍വിര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെത്തിയാണ് ഹിമാചല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. 

നിരോധിത ഖലിസ്ഥാന്‍ വിഘടനവാദ സംഘടന അംഗമാണ് അറസ്റ്റിലായ ഹര്‍വീര്‍. ഞായറാഴ്ചയാണ് നിയമസഭ മന്ദിരത്തിലെ ഗേറ്റില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയത്. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. 

താനാണ് നിയമസഭ മന്ദിരത്തില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയതും മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നും സിങ് സമ്മതിച്ചതായി മുഖ്യമമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വിഷയത്തില്‍, സിഖ് ഫോര്‍ ജസ്റ്റിസ് മേധാവി ഗുരുപത്‌വന്ദ് സിങ് പന്നുമിന് എതിരെ ഹിമാചല്‍ പൊലീസ് കേസെടുത്തിരുന്നു. അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ജയ് റാ താക്കൂര്‍ പറഞ്ഞിരുന്നു. ശീതകാല സമ്മേളനം നടക്കാനിരിക്കെയാണ് നിയമസഭ മന്ദിരത്തിന് മുന്നില്‍ ഖലിസ്ഥാന്‍ പതാക കെട്ടിയത്. ഇതേത്തുടര്‍ന്ന് നിയമസഭ മന്ദിരത്തിന് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT