പ്രതീകാത്മക ചിത്രം 
India

പോക്കറ്റ് മണി നല്‍കിയില്ല; 27കാരന്‍ അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊന്നു

താനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോക്കറ്റ് മണി നല്‍കാത്തതിനെ തുടര്‍ന്ന് 27 കാരന്‍ പിതാവിനെ മഴു കൊണ്ട് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് മകന്‍ കമല്‍ സുമനെ അറസ്റ്റ് ചെയ്തതായി പൊലീസ്് പറഞ്ഞു. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം വിവാഹച്ചടങ്ങിന് പോയപ്പോള്‍ പോക്കറ്റ് മണി നല്‍കാത്തതില്‍ 27കാരന്‍ പിതാവ് ശ്രികിഷന്‍ സുമനോട് ദേഷ്യപ്പെട്ടിരുന്നതായി ബാപ്ച പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേന്ദ്ര കുന്തല്‍ പറഞ്ഞു.

താനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നേരത്തെയും പ്രതി പിതാവിനെ പല തവണ മര്‍ദിച്ചതായും പൊലീസ് പറഞ്ഞു. പ്രതി വിവാഹിതനാണെന്നും ഇയാളുടെ വിചിത്ര സ്വഭാവം കാരണം ഭാര്യ ഉപേക്ഷിച്ചുപോയതാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

പുക കണ്ട് യാത്രക്കാർ ഇറങ്ങി; കോഴിക്കോട് ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു (വിഡിയോ)

'ഇത്തരം കമന്റിടുന്നവരുടെ വീട്ടിൽ അമ്മയും പെങ്ങമാരുമൊക്കെ സുരക്ഷിതരാണോ എന്ന് എനിക്ക് സംശയമുണ്ട്'; അധിക്ഷേപ കമന്റുകളിൽ മാധവ് സുരേഷ്

49-ാം വയസ്സിൽ സിക്‌സ് പാക്ക്, 51ലും 'എന്തൊരു ​ഗ്ലാമർ'; സൂര്യയുടെ ഫിറ്റ്നസ് സീക്രട്ട്

ഒറ്റ റയല്‍ മാഡ്രിഡ് താരവും ഇല്ല! ഞെട്ടിച്ച് സ്പെയിൻ ലോകകപ്പ് ടീം

SCROLL FOR NEXT