പ്രതീകാത്മക ചിത്രം 
India

മദ്യലഹരിയില്‍ പാമ്പിനെ കടിച്ചു; പത്തുതവണ മുഖത്ത് കൊത്തി; 65കാരന്‍ മരിച്ചു

മദ്യലഹരിയില്‍ അണലിയെ കടിച്ചയാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മദ്യലഹരിയില്‍ അണലിയെ കടിച്ചയാള്‍ മരിച്ചു. നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമവാസി രാമ മഹ്‌തോയാണു മരിച്ചത്. 65 വയസ്സായിരുന്നു. 

വീടിനു മുന്നിലിരിക്കുമ്പോഴാണ് മഹ്‌തോയുടെ കാലില്‍ കടിയേറ്റത്. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ടു പിടിച്ചു മഹ്‌തോ തിരിച്ചു കടിക്കുകയായിരുന്നു.മഹ്‌തോയുടെ കടിയേറ്റ അണലിയും വിട്ടില്ല. മഹ്‌തോയുടെ മുഖത്തു പത്തു തവണയാണ് കൊത്തിയത്. അതിന് പിന്നാലെ പാമ്പിനെ കടിച്ച് കൊന്ന ശേഷം മഹ്‌തോ വീടിനു മുന്നിലുള്ള മരക്കൊമ്പില്‍ തൂക്കിയിട്ടു. വിഷപ്പാമ്പായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും മഹ്‌തോ വഴങ്ങിയില്ല.

പാമ്പിന്‍ കുഞ്ഞായതിനാല്‍ വിഷമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു മഹ്‌തോ. ഞായറാഴ്ച വൈകിട്ട് ഉറങ്ങാന്‍ കിടന്ന മഹ്‌തോ തിങ്കളാഴ്ച ഉണര്‍ന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍