പ്രതീകാത്മക ചിത്രം 
India

മുഖം കരിച്ച് 'വ്യാജമരണ'മാക്കി; യുവാവിനെ മദ്യം നല്‍കി അടിച്ചുകൊന്നു; സഹായിച്ചത് 36കാരിയായ ഭാര്യ; 'കുറുപ്പി'നെ വെല്ലും സുദേഷ്;  അറസ്റ്റ്

13വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ രൂപസാദൃശ്യമുള്ള യുവാവിനെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 13വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ രൂപസാദൃശ്യമുള്ള യുവാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലപാതകത്തിന് സഹായിച്ച സുദേഷിനെയും ഭാര്യ അനുപമയെയും പൊലീസ്  അറസ്റ്റ് ചെയ്തു. 

മരണം ഉറപ്പിക്കാന്‍ ആധാര്‍ കാര്‍ഡ്

നവംബര്‍ 20ന് ഗാസിയാബാദിലെ ലോനി പ്രദേശത്ത് മുഖം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ മൃതദേഹങ്ങളിലുണ്ടായ വസ്ത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ സുദേഷിന്റെ ആധാര്‍ കാര്‍ഡ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഈ അഡ്രസ്സില്‍ വീട്ടിലെത്തിയപ്പോള്‍ മൃതദേഹം ഭര്‍ത്താവിന്റെതാണെന്ന് അനുപമ വ്യക്തമാക്കി.

പിന്നീട് സുദേഷ് ജീവിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ദമ്പതികള്‍ താമസിക്കുന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സുദേഷിനോട് സാമ്യമുള്ളയാള്‍ സൈക്കിളില്‍ മൃതദേഹത്തിന് സമാനമായ രീതിയില്‍ എന്തോ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ അടുത്ത് എത്തുമെന്ന് മനസിലാക്കിയ പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവ് പിടിയിലാവുകയായിരുന്നു.

2018ല്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ താന്‍ ജയിലിലായിരുന്നെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പരോളില്‍ പുറത്തിറങ്ങിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പരോള്‍ ഉടനെ അവസാനിച്ചേക്കുമെന്നും കേസില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്നതിനാലാണ് മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

മദ്യം നല്‍കി ബോധം കെടുത്തി അടിച്ചുകൊന്നു

അതിനായി വീട്ടിലെ അറ്റകുറ്റ പണി നടത്താനായി ഒരു തൊഴിലാളിയെ വിളിച്ചുവരുത്തി. മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കട്ടിലിന്റെ കാലുകൊണ്ട് അടിച്ചുകൊലപ്പെടുത്തകയും ചെയ്തു.തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തിച്ച് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതിനിടെ തൊഴിലാളിയുടെ വീട്ടുകാര്‍ യുവാവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൊഴിലാളിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് മൃതദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. കൊലനടത്താനായി സുധേഷും ഭാര്യയും വിപുലമായ ആസൂത്രണങ്ങള്‍ നടത്തിയതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT