പ്രതീകാത്മക ചിത്രം 
India

പുതിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

പുതിയതായി വാങ്ങിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചുള്ള പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയതായി വാങ്ങിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചുള്ള പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് നടുക്കുന്ന സംഭവം. ദുരൈവര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.

ഏതാനും ദിവസം മുമ്പു വാങ്ങിയ ഇ ബൈക്ക് വീട്ടില്‍ ചാര്‍ജ് ചെയ്യാനിട്ട് ദുരൈവര്‍മയും മകളും ഉറങ്ങുകയായിരുന്നു. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്. ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള വീടാണ് ഇവരുടേത്.

ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം പൊട്ടിത്തെറിക്കു കാരണമെന്നാണ് കരുതുന്നത്. പഴയ സോക്കറ്റിലാണ് ഇ ബൈക്കിന്റെ ചാര്‍ജ് പ്ലഗ് ചെയ്തിരുന്നത്. ബൈക്ക് ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ശേഷി സോക്കറ്റിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ഉടന്‍ തന്നെ പൊലീസിനെയും തൊട്ടടുത്തു താമസിക്കുന്ന, ദുരൈവര്‍മയുടെ സഹോദരിയെയും വിവരം അറിയിച്ചു. ഇ ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. 

വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ അച്ഛനും മകളും മരിച്ച നിലയില്‍ ആയിരുന്നു. ഇവര്‍ക്കു നിസ്സാര പരിക്കേയുള്ളൂ. കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ല. പുക ശ്വസിച്ചാവാം മരണമെന്നാണ് പ്രാഥമിക നിഗമനം. 

ദുരൈവര്‍മയുടെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. പിന്നീട് ഇയാളും രണ്ടു മക്കളുമാണ് വീട്ടില്‍ താമസം. മകന്‍ രാത്രി ഭക്ഷണത്തിനു സേഷം ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. മറ്റൊരു ബന്ധുവിന്റെ വീട്ടിലായിരുന്ന മകള്‍ അടുത്തിടെയാണ് അച്ഛന്റെ അടുത്തേക്കു തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT