പ്രതീകാത്മക ചിത്രം 
India

ശ്വാസ തടസ്സം, കോവിഡ് ആണോയെന്നു സംശയം; പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിച്ചു മകന്‍; ക്രൂരം

ശ്വാസ തടസ്സം, കോവിഡ് ആണോയെന്നു സംശയം; പെറ്റമ്മയെ വഴിയില്‍ ഉപേക്ഷിച്ചു മകന്‍; ക്രൂരം

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അമ്മയെ മകന്‍ നടുറോഡില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ചകേരിയിലാണ് സംഭവം. 

ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി, അന്‍പത്തിയെട്ടുകാരിയായ അമ്മ അറിയിച്ചപ്പോഴാണ് മകന്റെ ഹൃദയശൂന്യമായ പ്രവൃത്തി. അമ്മയ്ക്ക് കോവിഡ് ആണെന്ന് അനുമാനിച്ച മകന്‍ അവരെ റോഡില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.  ഇവരെ പിന്നീട് പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അന്തരിച്ച ലഫ്റ്റനന്റ് കേണലിന്റെ ഭാര്യയ്ക്കാണ് മകനില്‍നിന്നു ദുരനുഭവം ഉണ്ടായത്. അമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം വിവാഹിതയായ സഹോദരിയുടെ വീട്ടില്‍ എത്തിക്കാനായിരുന്നു മകന്‍ ശ്രമിച്ചത്. ഇടയ്ക്കുവച്ച് വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. 

മകനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. 

അമ്മയ്ക്ക് കോവിഡ് ആയിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി; ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി'

3,000 മുതല്‍ 9250 രൂപ വരെ ഗ്യാരണ്ടി പെന്‍ഷന്‍; അറിയാം ഈ സ്‌കീമും പ്രത്യേകതകളും

'ബ്ലോക്ക്ബസ്റ്റര്‍' തുടങ്ങുന്നു! ടോസ് ഇന്ത്യന്‍ വനിതകള്‍ക്ക്; പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

മാന്ദ്യകാലത്ത് ടെസ്‌ലയെ ചേർത്തുപിടിച്ചു; സ്പേസ് എക്‌സിനു കൈത്താങ്ങായി; അമേരിക്കന്‍ സര്‍ക്കാര്‍ മസ്‌കിനെ വളര്‍ത്തിയത് ഇങ്ങനെ

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി'

SCROLL FOR NEXT