പ്രതീകാത്മക ചിത്രം 
India

അമ്മയും ഭാര്യയും പൊരിഞ്ഞ വഴക്ക്; യുവാവ് അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി

അമ്മയും ഭാര്യയും പൊരിഞ്ഞ വഴക്ക്; യുവാവ് അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കില്‍ മനംമടുത്ത് മുപ്പത്തിയേഴുകാരന്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മൊറാബാദിലാണ് സംഭവം. 

അമ്മയും ഭാര്യയും തമ്മില്‍ വഴക്കു നടക്കുന്ന സമയത്താണ് ഇയാള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സച്ചിന്‍ സൈനി എന്നയാളാണ് മരിച്ചത്. 

മൊറാബാദിലെ ആശുപത്രിയില്‍നിന്നു സെനിയെ ഡല്‍ഹിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്കുള്ള വഴിമധ്യേയാണ് മരണം. 

സൈനിയുടെ വീട്ടില്‍ ഭാര്യയും അമ്മയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്നാണ് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മകന്‍ മാത്രമാണ് ഇവരെക്കൂടാതെ വീട്ടിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!