പ്രതീകാത്മക ചിത്രം 
India

യുവാവിനെ ആറു കഷണങ്ങളാക്കി വെട്ടിനുറുക്കി, പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി, മാവിന്‍തൈ നട്ടു; ഭാര്യയുടെ കാമുകന്‍ പിടിയില്‍ 

രാജസ്ഥാനില്‍ യുവാവിനെ ഭാര്യയുടെ കാമുകന്‍ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ യുവാവിനെ ഭാര്യയുടെ കാമുകന്‍ കൊലപ്പെടുത്തി. മൃതദേഹം ആറ് കഷണങ്ങളാക്കി പ്രതി വിവിധ ഭാഗങ്ങളില്‍ കുഴിച്ചുമൂടിയതായി പൊലീസ് പറയുന്നു. 

പാലി ജില്ലയിലാണ് സംഭവം. 33കാരനായ ജോഗേന്ദ്രയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ കാമുകനായ മദന്‍ലാലിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു. വനത്തിന് സമീപത്ത് നിന്നാണ് ജോഗേന്ദ്രയുടെ ഉടല്‍ കണ്ടെത്തിയത്. കുഴിച്ചുമൂടിയ നിലയിലായിരുന്നു ശരീരാവിശിഷ്ടം. കൈകാലുകളും തലയും പൂന്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയാണ് പൂന്തോട്ടം. കുഴിച്ചുമൂടിയ സ്ഥലത്ത് പ്രതി മാവിന്‍തൈ നട്ടിരുന്നതായും പൊലീസ് പറയുന്നു.

ജോഗേന്ദ്രയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് കേസില്‍ നിര്‍ണായകമായത്. മകനെ കാണാനില്ലെന്ന് കാണിച്ചാണ് അച്ഛന്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകനെ കാണാതായതില്‍ മദന്‍ലാലിന് പങ്കുണ്ടെന്ന സംശയമാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നും ജോഗേന്ദ്രയുടെ പിതാവ് ആരോപിക്കുന്നു. 

ചോദ്യം ചെയ്യലില്‍ മദന്‍ലാല്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ജോഗേന്ദ്രയുടെ ഭാര്യയുമായി അടുപ്പത്തിലാണെന്നും യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

ട്രെയിൻ കോച്ചുകളുടെ കളർ കോഡിന് പിന്നിലെ രഹസ്യം

മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനങ്ങളിൽ ചട്ടലംഘനമെന്ന് പരാതി; നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

ഭൂമിക്ക് ചുറ്റുംകണ്ട ഓറഞ്ച് നിറത്തിലുള്ള ആ വെളിച്ചം എന്താണ്? കാരണം പറഞ്ഞ് നാസ

SCROLL FOR NEXT