പ്രതീകാത്മക ചിത്രം 
India

പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തുകഴിച്ചു; 25കാരനെ മധ്യവയസ്‌കന്‍ തല്ലിക്കൊന്നു

മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് മധ്യവയസ്‌കന്റെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച 25കാരനെ 52കാരന്‍ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ ഇതിനിടെയാണ് സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടര്‍ച്ചയായി അടിക്കുകയായിരുന്നു. സാരമായി മര്‍ദ്ദനമേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയില്‍ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം