പ്രതീകാത്മക ചിത്രം 
India

ഐപിഎല്‍ ബെറ്റിങിന് അടിമ; ഭാര്യയോട് പറഞ്ഞതിൽ വൈരാ​ഗ്യം; 12കാരനെ അച്ഛന്‍ കഴുത്തുഞെരിച്ചു കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി

ഐപിഎല്‍ പോരാട്ടത്തിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മകനെ കഴുത്തുഞെരിച്ച് കൊന്നു മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവിന്റെ ക്രൂരത. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലുള്ള സെട്ടി മാഡമംഗല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം. 12 വയസുകാരനായ നിഖില്‍ കുമാറാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ 32കാരനായ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠയാണ് കൊല നടത്തിയത്. 

ക്രിക്കറ്റ് ബെറ്റിങിന് അടിമയായിരുന്നു മണികണ്ഠ. ഇക്കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു ഇയാള്‍ വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. 

ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി. 

ഇതില്‍ പ്രകോപിതനായ മണികണ്ഠ നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടു പോയി കൊല്ലുകയായിരുന്നു. ഗ്രാമത്തിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ചാണ് കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം