ട്രെയിനില്‍ വച്ച് യുവതിക്ക് സിന്ദൂരം അണിയിക്കുന്ന കാമുകന്‍ 
India

ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ട, ഭര്‍തൃവീട്ടില്‍ നിന്ന് ഒളിച്ചോടി; ട്രെയിനില്‍ യുവതിക്ക് സിന്ദൂരം ചാര്‍ത്തി കാമുകന്‍

അഷു കുമാര്‍ എന്ന യുവാവ് അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായി

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: വിവാഹവുമായി ബന്ധപ്പെട്ട് നിരവധി രസകരമായ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി ട്രെയിനില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ബിഹാറിലെ ഭഗല്‍പുരിലാണ് സംഭവം. അഷു കുമാര്‍ എന്ന യുവാവ് അനുകുമാരിക്ക് സിന്ദൂരം ചാര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറലായി. രണ്ടു മാസം മുന്‍പാണ് യുവതി മറ്റൊരു വിവാഹം കഴിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കല്യാണം കഴിച്ചത്. ഭര്‍ത്താവുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്ന് മനസിലാക്കിയ അനുകുമാരി വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി, ട്രെയിനില്‍ വച്ച് തന്നെ വിവാഹം ചെയ്യാന്‍ അഷു കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.

അനുകുമാരിയുമായി വര്‍ഷങ്ങളായി സ്‌നേഹത്തിലായിരുന്നുവെന്ന് അഷു കുമാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രണയബന്ധം അനുവിന്റെ വീട്ടില്‍ അറിഞ്ഞതോടെ അവര്‍ അവളെ പൂട്ടിയിട്ടു. തുടര്‍ന്ന് ഏപ്രിലില്‍ കിരണ്‍പുര്‍ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് അവസരം കിട്ടിയപ്പോള്‍ ഭര്‍തൃഗൃഹത്തില്‍നിന്ന് കാമുകന്റെ സഹായത്തോടെ ഓടിപ്പോയത്.

സുല്‍ത്താന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് എടുത്ത ഉടന്‍ വിവാഹം കഴിക്കുന്നതിനായി യുവതി കാമുകനെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് സിന്ദൂരരേഖയില്‍ സിന്ദൂരം ചാര്‍ത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം.പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT