പ്രതീകാത്മക ചിത്രം 
India

യുവാവിനൊപ്പം ഒളിച്ചോടിയ 15കാരിയെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊന്നു; രഹസ്യമായി മറവുചെയ്യാന്‍ പദ്ധതി, അറസ്റ്റ് 

ഉത്തര്‍പ്രദേശില്‍ യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തതില്‍ അസ്വസ്ഥനായ സഹോദരന്‍ 15കാരിയെ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തതില്‍ അസ്വസ്ഥനായ സഹോദരന്‍ 15കാരിയെ കൊലപ്പെടുത്തി.  15കാരി യുവാവിനൊപ്പം ഒളിച്ചോടി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് കൊലപാതകം. മൃതദേഹം രഹസ്യമായി മറവുചെയ്യാന്‍ പദ്ധതിയിടുന്നതിന് തൊട്ടുമുന്‍പ് പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു.

ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. 20 വയസുകാരനായ വെല്‍ഡറാണ് കൃത്യം ചെയ്തത്. രണ്ടാഴ്ച മുന്‍പ് അകന്ന ബന്ധുവിനൊപ്പം ഒളിച്ചോടിയ സഹോദരി രണ്ടു ദിവസം മുന്‍പ് വീട്ടില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 20കാരനും വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ സഹോദരന്‍ 15കാരിയോട് നിരന്തരം ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകം എന്ന് പൊലീസ് പറയുന്നു.

ബന്ധം ഉപേക്ഷിക്കണമെന്ന് പറഞ്ഞ് സഹോദരന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

നേരത്തെ പെണ്‍കുട്ടി യുവാവുമായി ഒളിച്ചോടിയ സമയത്ത് കുടുംബാംഗങ്ങള്‍ കാണാതായെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സ്വന്തം നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT