പ്രതീകാത്മക ചിത്രം 
India

അമ്മായിയെയും മകനെയും ഡംബെല്‍സ് കൊണ്ട് ഇടിച്ചുകൊന്നു, ഓട്ടോറിക്ഷക്കാരന് ആപ്പ് വഴി പണം നല്‍കിയത് തുമ്പായി; യുവാവ് അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് അമ്മായിയെയും അവരുടെ മകനെയും യുവാവ് ഡംബെല്‍സ് കൊണ്ട് ഇടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമ്മായിയെയും അവരുടെ മകനെയും യുവാവ് ഡംബെല്‍സ് കൊണ്ട് ഇടിച്ചുകൊന്നു. ഇരുവരും നിരന്തരം കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി പാലം പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. അഭിഷേക് വര്‍മ്മയാണ് അമ്മായി ബബിത വര്‍മ്മയെയും അവരുടെ മകന്‍ ഗൗരവിനെയും കൊലപ്പെടുത്തിയത്. ബബിതയുടെ ഭര്‍ത്താവ് പാലത്തുള്ള വ്യോമസേന കേന്ദ്രത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. 

സഹോദരിയുടെ കല്യാണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിഷേക് വര്‍മ്മയുടെ കുടുംബം ബബിത വര്‍മ്മയില്‍ നിന്ന് 50000 രൂപ കടം വാങ്ങിയിരുന്നു. ഇതുവരെ തിരിച്ചുകൊടുത്തിരുന്നില്ല. ഇതിനെ ചൊല്ലി ബബിത സ്ഥിരമായി അഭിഷേക് വര്‍മ്മയെ കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ബബിതയുടെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും മരിച്ച് കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനിടെ സംഭവിച്ചതാണ് എന്ന് തരത്തില്‍ അന്വേഷണം വഴിത്തിരിച്ചുവിടാന്‍ സംഭവം നടന്ന വീട്ടില്‍ ചുവരലമാരയിലെ സാധനങ്ങള്‍ വലിച്ച് പുറത്തിട്ടിരുന്നു. 

കൊലപാതകത്തിന് ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് സിസിടിവിയില്‍ വ്യക്തമായി. ഓട്ടോറിക്ഷക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മൊബൈല്‍ ആപ്പ് വഴിയാണ് ഓട്ടോറിക്ഷക്കാരന് പണം നല്‍കിയത്. പണമിടപാട് നടത്തിയ അക്കൗണ്ട് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിഷേക് വര്‍മ്മയെ കുടുക്കിയതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT