പ്രതീകാത്മക ചിത്രം 
India

പതിവായി വീട്ടിലെത്തുന്ന കുടുബ സുഹൃത്ത്; യുവതിക്ക് മയക്കുമരുന്ന കലര്‍ന്ന് ശീതളപാനീയം നല്‍കി; ബലാത്സംഗത്തിന് പിന്നാലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; പരാതി

28കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയായതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: 28കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയായതായി പരാതി. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ ബന്ധുക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയയതായും പരാതിയില്‍  പറയുന്നു. കൂടാതെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും യുവതി പരാതിയില്‍പ്പറയുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി
 

വീട്ടിലെ നിത്യസന്ദര്‍ശകനായ ധീരജ് ആണ് കേസിലെ പ്രതി. യുവതി കൂട്ടുകുടുംബത്തിനൊപ്പമാണ് ജീവിക്കുന്നത്. പലതവണ  ഇയാള്‍ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. അതിനിടെ ഒക്ടോബര്‍ രണ്ടിന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തുകയായിരുന്നു. ആസമയത്ത് മയക്കുമരുന്ന് നല്‍കിയ ശീതളപാനീയം നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നെന്ന് യുവതി പറയുന്നു.

ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണി
 

ബലാത്സംഗത്തിന് ശേഷം നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ഒക്ടോബര്‍ 20ന് യുവതി മാര്‍ക്കറ്റില്‍ പോയി വരുന്നതിനിടെ പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനയെ മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ യുവതി ഇക്കാര്യം  ഭര്‍ത്താവിനോട് പറയുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

SCROLL FOR NEXT