വേഷം കെട്ടി മുതലയ്‌ക്കൊപ്പം കിടക്കുന്ന മനുഷ്യന്റെ ദൃശ്യം 
India

'അതിരുവിട്ട തമാശ'; വേഷം കെട്ടി മുതലയ്‌ക്കൊപ്പം കിടന്നു, കാലുകളില്‍ പിടിച്ചുവലിച്ചു, രോഷം - വീഡിയോ 

നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യര്‍ പരസ്പരം കബളിപ്പിക്കാറുണ്ട്്. അത്തരം കബളിപ്പിക്കലിന് ഇരയായ നിരവധിപ്പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന്‍ മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളുമാണ് വീഡിയോയുടെ ഉള്ളടക്കം. മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ് . എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന്‍ അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ പിന്‍കാലുകളിലൊന്നില്‍  പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തില്‍ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുതല അതേപടി കിടന്നു. 

അപകടകാരികളായ ജീവികളാണ് മുതലകള്‍. മുതലയുടെ അരികില്‍ വേഷം കെട്ടി കിടന്ന് അതിനെ ശല്യം ചെയ്തയാള്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.  വീഡിയോ കണ്ടവരെല്ലാം രോഷം പങ്കുവയ്ക്കുകയാണ്. മനുഷ്യരെ കബളിപ്പിക്കുന്നതുപോലെ അപകടകാരികളായ മൃഗങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ് കമന്റുകളില്‍ ഏറെയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം