രേഖ ഗുപ്ത -രാജേഷ് സക്രിയ SM.COM
India

സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ 'നായ സ്‌നേഹി'; പ്രതി ഗുജറാത്ത് സ്വദേശി

തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള 41കാരനായ രാജേഷ് സക്രിയയാണ് പ്രതി. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള  സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.

നായ്ക്കളോടുള്ള സ്‌നേഹവും സുപ്രീം കോടതിയുടെ വിധിയോടുള്ള ദേഷ്യവുമാണ് ഡല്‍ഹിയിലേക്ക് പോകാനും മുഖ്യമന്ത്രിയെ നേരിടാനും പ്രേരിപ്പിച്ചതെന്ന് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. തെരുവ് നായകള്‍ക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവില്‍ കടുത്ത ദേഷ്യമുണ്ടായിരുന്നു. അതിനു പിന്നാലെ ഉടന്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും അറിയില്ല,' ഭാനു പറഞ്ഞു.

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രിക്ക് അടിയേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ് നിഷേധിച്ചു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

The man who attacked Delhi chief minister Rekha Gupta during a public hearing. has been identified as Rajesh Sakriya, a 41-year-old resident of Rajkot in Gujarat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT