Manaoj sinha 
India

'ഭീകരര്‍ വിനോദ സഞ്ചാരികളെ ആക്രമിക്കില്ലെന്ന് കരുതി, പഹല്‍ഗാമിലേത് സുരക്ഷാ വീഴ്ച; ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'

'പഹല്‍ഗാമില്‍ നടന്നത് വളരെ നിര്‍ഭാഗ്യകരമാണ്, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അത് നിസംശയമായും ഒരു സുരക്ഷാ പരാജയമായിരുന്നു. തീവ്രവാദികള്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടില്ലെന്നായിരുന്നു വിശ്വാസം'

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പാകിസ്ഥാന്റെ ഉദ്ദേശം വര്‍ഗീയ ഭീകരത സൃഷ്ടിക്കുക എന്നതായിരുന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരക്ഷാ പരാജയമാണെന്ന് നിസംശയം പറയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം.

പഹല്‍ഗാമില്‍ നടന്നത് വളരെ നിര്‍ഭാഗ്യകരമാണ്, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അത് നിസംശയമായും ഒരു സുരക്ഷാ പരാജയമായിരുന്നു. തീവ്രവാദികള്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടില്ലെന്നായിരുന്നു വിശ്വാസം. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഒരു ഭീകരാക്രമണമായിരുന്നു. കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തതെ സ്ഥിരീകരിക്കുന്നു. പക്ഷേ, ജമ്മു കശ്മീര്‍ മേഖലയിലെ സുരക്ഷാ അന്തരീക്ഷം പൂര്‍ണമായും ദുര്‍ബലമാണെന്നുള്ള നിഗമനം തെറ്റാണ്. രാജ്യത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്താനായി മനഃപൂര്‍വമായ ആക്രമണമായിരുന്നു അത്.

വര്‍ഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാകണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായി. വിനോദ സഞ്ചാരികള്‍ ഇങ്ങോട്ടേയ്ക്ക് ഒഴുകിയെത്തുകയാണ്. കശ്മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു. തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ലെന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങള്‍ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീര്‍ മേഖലയില്‍ ഒരു ആക്രമണവും ഉണ്ടായിട്ടില്ല, മനോജ് സിന്‍ഹ പറഞ്ഞു.

Jammu and kashmir manoj sinha i take full onus for pahalgam was a security failure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

'60 അടി ഉയരത്തിൽ നിന്ന് വീണ് വോക്കൽ കോഡ് തകർന്നു; ഇടുപ്പിൽ നിന്ന് എല്ല് എടുത്തുവച്ചാണ് അതുറപ്പിച്ചത്'

SCROLL FOR NEXT