നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചത്. പ്രതീകാത്മക ചിത്രം
India

ഹോട്ടലില്‍ മുറിയെടുത്ത യുവാവിന് മര്‍ദനം, നഗ്നയായ സ്ത്രീക്കൊപ്പം ഫോട്ടോ എടുത്തു; പണത്തിനായി ഭീഷണി

പഹാര്‍ഗഞ്ച് എന്ന ഹോട്ടിലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വിവസ്ത്രയായ സ്ത്രീക്കൊപ്പം ചിത്രം എടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പഹാഡ്ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കാന്‍ മുറിയെടുത്ത യുവാവിനാണ് ദുരനുഭവം. ദീപിക നാരായണന്‍ ഭരദ്വാജ് എന്ന പെണ്‍കുട്ടിയാണ് തന്റെ സുഹൃത്തിനുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

റൂമില്‍ സൂക്ഷിച്ചിരുന്ന ലഗേജ് എടുത്ത് പുറത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് നാലഞ്ച് ഗുണ്ടകള്‍ പെട്ടെന്ന് റൂമിലേയ്ക്ക് കയറി വരികയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതാണ് യുവാവ്. ലഗേജ് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് റൂമെടുത്തത്.

ഗുണ്ടകള്‍ക്കൊപ്പം ഒരാള്‍ പൊലീസ് യൂണിഫോം ധരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ യഥാര്‍ഥ പൊലീസ് ആണോ എന്ന് വ്യക്തമായിട്ടില്ല. നഗ്നയായ പെണ്‍കുട്ടിക്കൊപ്പം നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ പുറത്ത് വിടാതിരിക്കണമെങ്കില്‍ 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ക്കൊപ്പം പൊലീസ് ഉണ്ടെന്ന് വിചാരിച്ച് ചോദിച്ച പണം നല്‍കി പുറത്തേക്ക് ഓടുകയായിരുന്നു യുവാവ്.

എന്നാല്‍ സുഹൃത്തായ പെണ്‍കുട്ടി ദീപിക നാരായണ്‍ ഡല്‍ഹി പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. സംഭവത്തില്‍ നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ചയാണ് യുവതി കുറിപ്പ് എക്‌സില്‍ ഷെയര്‍ ചെയ്തത്. 1.4 മില്യണിന് മുകളിലാണ് പോസ്റ്റിന്റെ വ്യൂസ്. റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഹോട്ടലാണെന്നതാണ് പലരും ഈ ഹോട്ടല്‍ തെരഞ്ഞെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT