പ്രതീകാത്മക ചിത്രം 
India

രക്തബന്ധമുള്ളവരുമായുള്ള വിവാഹം; മുന്നില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍: കുടുംബ ആരോഗ്യ സര്‍വേ

മുസ്ലിം, ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കൂടുതലെന്നു സര്‍വേ വ്യക്തമാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നവരില്‍ കൂടുതല്‍ കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ഈ സംസ്ഥാനങ്ങളില്‍നിന്നു സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒന്നു സ്ത്രീകളും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

മുപ്പതു ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ഇതില്‍തന്നെ പതിനൊന്നു ശതമാനം പേര്‍ രക്തബന്ധമുള്ളവരെയാണ് വിവാഹം ചെയ്തത്. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ബന്ധുക്കളെ വിവാഹം കഴിച്ചവരില്‍ കൂടുതല്‍. അടുത്ത കാലത്തായി ഈ പ്രവണ കൂടിവരുന്നതായാണ് ഇതു വ്യക്തമാക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടില്‍ 28 ശതമാനമാണ് രക്തബന്ധമുള്ളവര്‍ക്കിടയിലെ വിവാഹം. കര്‍ണാടകയില്‍ ഇത് 27 ശതമാനമാണ്. ആന്ധ്രയില്‍ 26 ശതമാനവും പുതുച്ചേരിയില്‍ 19 ശതമാനവും രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നു. തെലങ്കാനയില്‍ ഇത് 18 ശതമാനമാണ്. 

രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇതു താരതമ്യേന കുറവാണ്. ലഡാക്കില്‍ 16 ശമതാനം, മഹാരാഷ്ട്രയില്‍ 15, ഒഡിഷയില്‍ 13, കശ്മീരീല്‍ 12, യുപിയില്‍ 10 എന്നിങ്ങനെയാണ് കണക്കുകള്‍. 

മുസ്ലിം, ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കൂടുതലെന്നു സര്‍വേ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം