പ്രതീകാത്മക ചിത്രം 
India

ഡല്‍ഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ജിപിഎസ് സഹായത്തോടെ പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്ന്‍

ഗോഡൗണില്‍ നിന്ന് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഡല്‍ഹിയിലെ രകേഷ് നഗര്‍ മേഖലയില്‍ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെ ജിപിഎസ് സഹായത്തോടെ പൊലീസ് പിടികൂടിയത്. ഗോഡൗണില്‍ നിന്ന് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ച കാറില്‍ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് പൊലീസ് മയക്കുമരുന്ന് പിടികൂടുകയായിരുന്നു. കൊക്കെയ്ന്‍ ഡല്‍ഹിയിലേക്കെത്തിച്ച പ്രതി ലണ്ടനിലേക്ക് കടന്നതായാണ് വിവരം.

ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് ഒക്ടോബര്‍ 2 ന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. തുഷാര്‍ ഗോയല്‍ (40), ഹിമാന്‍ഷു കുമാര്‍ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാര്‍ ജെയിന്‍ (48) എന്നിങ്ങനെ നാലുപേരെ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ട് പേരെ അമൃത്സറില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

SCROLL FOR NEXT